CINEMA

‘അക്കൗണ്ടിൽ എത്ര കാശുണ്ടെന്ന് പോലും എനിക്കറിയില്ല, എല്ലാം കൈകാര്യം ചെയ്യുന്നത് ഭാര്യ’; തുറന്നുപറഞ്ഞ് ശിവകാർത്തികേയൻ


നടൻ ശിവകാർത്തികേയനും അദ്ദേഹത്തിന്റെ ഭാര്യ ആരതിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇരുവരും ഒരുമിച്ചുള്ള നിരവധി വീഡിയോകൾ ആരാധക‌ർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് ഭാര്യയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവകാർത്തികേയൻ. രാധിക ശരത്‌കുമാറിനെ നായികയാക്കി നിർമിച്ച ‘തായ് കിഴവി’ എന്ന ചിത്രത്തിന്റെ സക്‌സസ് മീറ്റിലാണ് ശിവകാർത്തികേയൻ മനസുതുറന്നത്. നവാഗകനായ ശിവകുമാർ മുരുകേശൻ നിർമിച്ച ചിത്രം പത്ത് ദിവസത്തിനുള്ളിൽ 50 കോടിയിലേറെ കളക്ഷൻ നേടി പ്രദർശനം തുടരുകയാണ്.


Source link

Related Articles

Back to top button