LATEST

‘ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസന്വേഷിക്കുന്നത്,​ അതിൽ ഇടപെടാനാകില്ല’,​ ശബരിമല സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണ ഹർജിയിൽ പ്രതികരിച്ച് കോടതി


കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ പ്രതികരിച്ച് ഹൈക്കോടതി. എസ്‌ഐടി അന്വേഷണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഒരാഴ്‌ച കഴിഞ്ഞ പരിഗണിക്കാൻ കോടതി മാറ്റി. കോടതി മേൽനോട്ടത്തിലാണ് ഇപ്പോൾ കേസന്വേഷണം നടക്കുന്നത്. ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് കേസന്വേഷണം നടത്തുന്നത്. അന്വേഷണത്തിൽ ഇടപെടാനാകില്ലെന്നും പൊതുധാരണകളല്ല കോടതി പരിഗണിക്കുകയെന്നും കോടതി വ്യക്തമാക്കി.അന്വേഷണത്തിന്റെ ഭാഗമായ യഥാർ‌ത്ഥ ശാസ്‌ത്രീയ പരിശോധനാ ഫലം ലഭിക്കേണ്ടതുണ്ട്. ഉന്നത നിലവാരമുള്ള ലാബിലാണ് പരിശോധന നടക്കുന്നത്. പ്രതികളുടെ ജാമ്യം പരിഗണിച്ച കോടതി എന്തെങ്കിലും പറഞ്ഞാൽ അതിന്റെപേരിൽ അന്വേഷണത്തിൽ ഇടപെടാനാകില്ല എന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വ‌ർണക്കൊള്ളയിലെ യഥാർ‌ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുക എന്നതാണ് ലക്ഷ്യമെന്ന് ഹൈക്കോടതി അറിയിച്ചു.


Source link

Related Articles

Back to top button