വ്യാജരേഖ ആധാരം നൽകി ബാങ്കിനെ കബളിപ്പിച്ചു, 75 ലക്ഷം ലോൺ തട്ടിയ കേസിലെ രണ്ടാം പ്രതി പിടിയിൽ

ഒന്നും മൂന്നും പ്രതികൾ ഒളിവിൽതിരുവനന്തപുരം: വ്യാജ സർവേ നമ്പറും ലൊക്കേഷൻ സ്കെച്ചും രേഖപ്പെടുത്തിയ പ്രമാണം നൽകി ബാങ്കിനെ കബളിപ്പിച്ച് 75 ലക്ഷം രൂപ ലോണെടുത്ത കേസിലെ രണ്ടാം പ്രതി പിടിയിൽ. വെള്ളയമ്പലം ആൽത്തറ എസ്.ബി.ഐ ബ്രാഞ്ചിൽ തട്ടിപ്പ് നടത്തിയ കേസിൽ മലയിൻകീഴ്,വെള്ളൂകോട്ട് വൈഷ്ണവത്തിൽ രാജീവിനെയാണ് (45) മ്യൂസിയം പൊലീസ് അറസ്റ്റുചെയ്തത്. ഒന്നും മൂന്നും പ്രതികളായ അനുരാജ്,ദിനേശ് എന്നിവർ ഒളിവിലാണ്.പൊലീസിന്റെ അന്വേഷണത്തിൽ രാജീവിന്റെ അച്ഛൻ രാജപ്പൻ കൊടുത്ത രണ്ടര ഏക്കർ വസ്തു പ്ലോട്ടുകളാക്കി തിരിച്ചു വിറ്റശേഷം വഴിക്കായി കൊടുത്ത വസ്തുവിന് തണ്ടപ്പേർ പിടിച്ചു. ആ വഴി വസ്തുവായി കാണിച്ച് കരമടയ്ക്കുകയും വഴി വസ്തുവെന്ന് കാണിച്ച് ആധാരമാക്കി രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഈ ആധാരം ഉപയോഗിച്ചാണ് ലോണെടുത്തത്. ആധാരത്തിൽ പറഞ്ഞിരിക്കുന്ന വസ്തു പഞ്ചായത്ത് ടാർ ചെയ്ത വഴിയും ആധാരത്തിൽ പറഞ്ഞിട്ടുള്ള വീട് മലയിൻകീഴ് ക്ഷേത്രത്തിനു പുറകിൽ ഫെഡറൽ ബാങ്ക് അറ്റാച്ച് ചെയ്ത വസ്തുവും വീടുമാണെന്ന് കണ്ടെത്തി.
Source link



