കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി: 31 സ്ഥാനാർത്ഥികളുടെ പട്ടികയ്‌ക്ക് അംഗീകാരം

ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 31 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്‌ക്ക് മല്ലികാർജ്ജുന ഖാർഗെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനനുസരിച്ച് പട്ടിക പുറത്തുവിടും.19 സിറ്റിംഗ് സീറ്റുകളിലെയും ഒറ്റപ്പേരിലെത്തിയ വട്ടിയൂർക്കാവ് അടക്കം 12 മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളുടെ പട്ടികയ്‌ക്കാണ് അംഗീകാരം നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ച പാലക്കാട്, ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ.ബാബുവിന്റെ മണ്ഡലമായ തൃപ്പൂണിത്തുറ എന്നിവയ്ക്കൊപ്പം എൽദോസ് കുന്നപ്പള്ളിയുടെ പെരുമ്പാവൂരും ആദ്യ പട്ടികയിലില്ലെന്നാണ് സൂചന. ലൈംഗികാരോപണ കേസിൽപെട്ട എൽദോസിനെ കഴിഞ്ഞ ദിവസം സ്‌ക്രീനിംഗ് കമ്മിറ്റി വിളിച്ചു വരുത്തിയിരുന്നു.സിറ്റിംഗ് എം.എൽ.എമാരുടേത് അടക്കം 40 ഒാളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടികയാണ് സ്‌ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചത്. മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി ചർച്ച നാളെ തുടരും.
Source link



