CINEMA

‘പെൺകുട്ടികളെ ആൺകുട്ടികളെ പോലെ വേഷം ധരിപ്പിച്ച് വളർത്തും’; ഒരു രാജ്യത്തിന്റെ വിചിത്രരീതിയാണ് ഇത്, കാരണം?


അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു അഫ്ഗാനിസ്ഥാൻ പെൺകുട്ടിയുടെ വീഡിയോ വലിയ രീതിയിൽ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. 13 വയസുള്ള ആ പെൺകുട്ടി ആൺകുട്ടികളെ പോലെ വേഷം ധരിച്ചാണ് നടക്കുന്നത്. അത് എന്തിനാണെന്ന് പലരും സംശയം ഉയർത്തിയിരുന്നു. താലിബാൻ ഭരണം നടത്തുന്ന അഫ്ഗാനിസ്ഥാനെക്കുറിച്ച് മുൻപും ഇത്തരത്തിൽ പല വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ഈ പെൺകുട്ടിയുടെ വീഡിയോ നാല് വർഷം മുൻപ് ചിത്രീകരിച്ചതാണെന്ന് താലിബാൻ പറയുന്നു. വെറുമൊരു പുരാതന ആചാരമോ? അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾ ആൺകുട്ടികളെ പോലെ വേഷം ധരിക്കുന്നത് നൂറ്റാണ്ടാകളായി നിലവിലുള്ള ഒന്നാണ്. അതിനെ ‘ബച്ചാ പോഷ്’ ( ലിംഗഭേദം മറച്ചുവയ്ക്കുന്ന പെൺകുട്ടികളെ വിളിക്കുന്ന പേര്) എന്നാണ് വിളിക്കുന്നത്. പെൺകുട്ടികൾ ആൺകുട്ടികളെ പോലെ ഷർട്ടും പാന്റും ധരിച്ച് മുടി വെട്ടി നടക്കുന്നു.


Source link

Related Articles

Back to top button