CINEMA
‘ആ സിനിമയുടെ ഓഫർ വന്നപ്പോൾ അഭിനയം നിർത്താൻ നിർബന്ധിച്ചു, ചുംബനരംഗം പ്രശ്നമായി’- ഓഡിയോ പുറത്ത്

ആരാധകർ കാത്തിരുന്ന താരവിവാഹമായിരുന്നു വിജയ്ദേവരകൊണ്ടയുടെയും രശ്മികമന്ദാനയുടെയും വിവാഹം. സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നതെങ്കിലും അതിന്റെ ഭാഗമായ ആഘോഷങ്ങളും ആരവങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. വിവാഹവാർത്തകൾ പ്രചരിച്ചതിനുപിന്നാലെ തന്നെ രശ്മികയുടെ മുൻപ്രണയത്തെക്കുറിച്ചുള്ള വാർത്തകളും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ, അതുമായി ബന്ധപ്പെട്ടൊരു ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. രശ്മിക മന്ദാനയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന് അവകാശപ്പെടുന്ന ഒരു ഓഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്കിലെ ഒരു സിനിമാ മാദ്ധ്യമപ്രവർത്തകന്റെ യൂട്യൂബ് ചാനലിലാണ് ഓഡിയോ പ്രത്യക്ഷപ്പെട്ടത്. നടൻ രക്ഷിത് ഷെട്ടിയുമായി ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങാനുള്ള കാരണത്തെക്കുറിച്ചാണ് ഓഡിയോയിൽ വിശദീകരിക്കുന്നത്.
Source link



