CINEMA

വീണ്ടും റിലീസ് മാറി വരുൺ ധവാൻ മെഗാഹിറ്റ് ആവർത്തിക്കുമോ?


വരുൺ ധവാൻ , മൃണാൾ താക്കൂർ, പൂജ ഹെഗ്ഡെ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന റാെമാന്റിക് കോമഡി ചിത്രം ‘ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹെ’ ജൂൺ 12ലേക്ക് റിലീസ് മാറ്റി. മാർച്ച് 19ന് റിലീസ് നിശ്ചയിച്ച സിനിമ യഷ് ചിത്രം ടോക്സിനൊപ്പം റിലീസ് വേണ്ടെന്ന തീരുമാനത്തിൽ ജൂൺ അഞ്ചിലേക്ക് മാറ്റിയതായിരുന്നു. എന്നാൽ പശ്ചിമേഷ്യ സംഘർഷത്തെ തുടർന്ന് ടോക്സിക്കിന്റെ റിലീസ് ജൂൺ 4 ലേക്ക് മാറ്റുകയും ചെയ്തു. ടോക്സിക്കുമായി ക്ളാഷ് വേണ്ട എന്ന തീരുമാനത്തിൽ വീണ്ടും സിനിമയുടെ റിലീസ് ജൂൺ 12 ലേക്ക് മാറ്റി എന്നാണ് റിപ്പോർട്ട്. ഡേവിഡ് ധവാൻ സംവിധാനം ചെയ്യുന്ന ചിത്രം ടിപ്സ് ഫിലിംസ് ആണ് നിർമ്മാണം. ചങ്കി പാണ്ഡെ, കിംഗ് അലിസാഗർ, രാജേഷ് കുമാർ, രാകേഷ് ബേദി, കുബ്ര സേട്ട് എന്നിവരാണ് മറ്റു താരങ്ങൾ. മകൻ വരുൺ ധവാനെ നായകനാക്കി നിർമ്മാതാവ് കൂടിയായ അച്ഛൻ ഡേവിഡ് ധവാൻ ഒരുക്കുന്ന ചിത്രം എന്നതാണ് ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹെയുടെ ഏറ്റവും വലിയ ഹൈലൈറ്റ് .ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് നടത്തിയ ബോർഡർ 2-വിനുശേഷം എത്തുന്ന വരുൺ ധവാൻ ചിത്രം കൂടിയാണ്. ബോർഡർ 2-വിൽ കേണൽ ഹോഷിയാർ സിംഗ് ദഹിയ എന്ന കഥാപാത്രത്തെയാണ് വരുൺ അവതരിപ്പിച്ചത്. സണ്ണി ഡിയോൾ, ദിൽജിത് ദോസാഞ്ജു, അഹാൻ ഷെട്ടി എന്നിവരും മറ്റു പ്രധാന വേഷത്തിൽ എത്തിയ ബോർഡർ 2 ആഗോളതലത്തിൽ 463 കോടി നേടി എ .അനുരാഗ് സിംഗ് ആണ് സംവിധാനം .


Source link

Related Articles

Back to top button