‘ആ നടനെക്കുറിച്ചുള്ള ചില കാര്യങ്ങൾ പുറത്തുപറയാനാകില്ല, എനിക്ക് ആത്മാഭിമാനമാണ് വലുത്’; വെളിപ്പെടുത്തി നടി

കേരളത്തിലടക്കം നിരവധി ആരാധകരുള്ള തമിഴ്‌നടനാണ് വടിവേലു. ഒരു സമയത്ത് തീയേറ്ററുകളിലെത്തുന്ന എല്ലാ സിനിമകളിലും വടിവേലു അഭിനയിച്ചിരുന്നു. ഹാസ്യ വേഷങ്ങളാണ് താരം കൂടുതലും ചെയ്തിട്ടുള്ളത്. നടൻ ഫഹദ് ഫാസിലിനൊപ്പം അഭിനയിച്ച് മാരീശൻനാണ് അടുത്തിടെ റിലീസ് ചെയ്ത് വടിവേലു ചിത്രം. ഇതിലെ വേഷം ഏറെ ജനശ്രദ്ധ നേടിയതാണ്. നടനെതിരെ വിവിധ തരത്തലുളള ആരോപണങ്ങളും പണ്ടുമുതൽക്കേ സിനിമയിൽ ഉയർന്നിരുന്നു. ഇപ്പോഴിതാ മുൻപ് വടിവേലുവിനൊപ്പം അഭിനയിച്ച നടി സോന ഹെയ്ഡന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വടിവേലുവിനൊപ്പം അഭിനയിക്കാൻ പല ഓഫറുകളും ലഭിച്ചിരുന്നുവെന്നും എന്നാൽ അത് ആത്മാഭിമാനത്തിന്റെ പേരിൽ നിരസിച്ചെന്നും സോന പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുഘട്ടത്തിൽ അഭിനയ ജീവിതം തന്നെ ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നുവെന്നും സിനിമാ മേഖലയിൽ ആരെയും വിശ്വസിക്കാനാവില്ലെന്നും നടി വ്യക്തമാക്കി.
Source link



