‘ആ മാച്ചിംഗ് സാരിയുടുത്ത് വീട്ടിൽ ഇരിക്കാമായിരുന്നു, കോടതി പറയുന്നതുവരെ സംഗീത തന്നെയാണ് വിജയ്യുടെ ഭാര്യ’

നടി തൃഷയ്ക്കെതിരായ തന്റെ വിവാദ പരാമർശത്തിൽ വിശദീകരണവുമായി സംവിധായകനും നടനുമായ ആർ പാർഥിപൻ. അവാർഡ് വേദിയിൽ താൻ നടത്തിയ പ്രസ്താവന തികച്ചും യാദൃച്ഛികമാണെന്നും അതിനെ സോഷ്യൽ മീഡിയയിൽ വളച്ചൊടിച്ച് പ്രചരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ക്ഷമാപണം നടത്തിയത് ആത്മാർത്ഥമായിട്ടാണെന്നും എന്നാൽ തൃഷയുടെ ട്വീറ്റ് തന്നെ വേദനിപ്പിച്ചെന്നും പാർഥിപൻ വ്യക്തമാക്കി. ‘ഒരു ചടങ്ങിൽവച്ച് എനിക്കൊരു തെറ്റ് സംഭവിച്ചതായി ഞാൻ തിരിച്ചറിയുന്നു. സത്യത്തിൽ അത് അബദ്ധത്തിൽ സംഭവിച്ചതാണ്. ഞാൻ വേദിയിൽ വിജയ്യെക്കുറിച്ചോ അജിത്തിനെക്കുറിച്ചോ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് വേറൊരു ഫോട്ടോ സ്ക്രീനിൽ വന്നു. ആ ഫോട്ടോ കണ്ട ഉടനെ എന്ത് സംസാരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. സത്യത്തിൽ ഞാൻ ഒന്ന് പകച്ചുപോയി. അതാണ് വാസ്തവം. കുറ്റം ചുമത്തുന്ന രീതിയിൽ അവരുടെ ഫോട്ടോ ഇട്ട് സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചുവെന്നത് 100 ശതമാനം നുണയാണ്. ഞാൻ ആരുടെയും അടിമയല്ല. ആരുടെ പക്കൽ നിന്നും പണം വാങ്ങി അങ്ങനെയൊരു പരിപാടിക്ക് പോയിട്ടുമില്ല. പണത്തിന് വേണ്ടി ഞാൻ ഒരു രാഷട്രീയ പാർട്ടിയിലും ചേരില്ല. പണത്തിന് വേണ്ടി ഒരു തെറ്റും ചെയ്യില്ല.
Source link


