LATEST

ശുദ്ധജലം ഉറപ്പാക്കാൻ ഗ്രാഫീൻ പ്രതീക്ഷ


കൊച്ചി: ഗ്രാഫീൻ ഉപയോഗിക്കുന്ന പുതിയ ഫിൽറ്ററുകളും നാനോ സംയുക്ത വസ്‌തുക്കളും വെള്ളത്തിലെ വിഷാംശങ്ങളും മലിനീകരണവും നീക്കാൻ ഫലപ്രദമാണെന്ന് ശാസ്ത്രജ്‌ഞർ. ശുദ്ധജല പ്രശ്‌നത്തിന് പരിഹാരം കാണുന്നതിൽ ഗ്രാഫീന് നിർണായക പങ്കുണ്ടാകുമെന്ന് കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ഗ്രാഫീൻ സമ്മേളനമായ ‘ഗ്രാഫിൻ 2026’ന്റെ രണ്ടാം ദിവസത്തെ ചർച്ചകളിൽ ഗവേഷകർ പറഞ്ഞു.മാഞ്ചസ്റ്റർ സർവകലാശാലയിലെ നാഷണൽ ഗ്രാഫീൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. പ്രേംലാൽ ബി. പിള്ള ഗ്രാഫീൻ ഫിൽറ്റർ മെം‌ബ്രേൻ സാങ്കേതികവിദ്യ വിവരിച്ചു.


Source link

Related Articles

Back to top button