ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ കൂടില്ല, അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും ഉണ്ടാവില്ല; കാരണം ചില മുന്നൊരുക്കങ്ങൾ

ന്യൂഡൽഹി: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പെട്രോൾ, ഡീസൽ വിലകൾ കുത്തനെ കൂടുമെന്ന ആശങ്കയിലാണ് ജനങ്ങൾ. കഴിഞ്ഞ ദിവസം പാചകവാതകത്തിന്റെ വില കൂടിയതോടെ എണ്ണവിലയും കൂടുമെന്ന് അവർ ഉറപ്പിച്ചു. എണ്ണവില കൂടിയാൽ അത് അവശ്യസാധനങ്ങളുടെ വിലയിൽ കാര്യമായ മാറ്റം ഉണ്ടാക്കുകയും ജീവിതച്ചെലവ് താങ്ങാനാവാത്ത നിലയിലേക്ക് എത്തിക്കുകയും ചെയ്യും എന്നതാണ് ആശങ്കയ്ക്ക് കാരണം. എന്നാൽ അത്തരത്തിലുള്ള ആശങ്ക അസ്ഥാനത്താണെന്നാണ് സർക്കാർ വൃത്തങ്ങൾ തന്നെ നൽകുന്ന സൂചന. കേന്ദ്രസർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ ഫലമാണിത്. യുദ്ധം കൂടുതൽ കടുത്തു.. ഹോർമുസ് കപ്പൽപ്പാത ഇറാൻ അടച്ചു.. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും പെട്ട അവസ്ഥയിലാവാൻ കാരണം ഇതായിരുന്നു. ക്രൂഡ് ഓയിൽ ബാരലിലിന് 119 ഡോളാണ് ഇന്നത്തെ വില. ആഗോളതലത്തിൽ എണ്ണവില കുതിച്ചുയർന്നിട്ടും എന്തുകൊണ്ട് ഇന്ത്യയെ ബാധിക്കുന്നില്ല എന്നതിനുള്ള കാരണങ്ങൾ പരിശോധിക്കാം. കരുതൽ ശേഖരം കരുതുന്നതിനേക്കാൾ അപ്പുറം
Source link


