പ്രേക്ഷക ഹൃദയം മെരുക്കി പാണ്ടിമുനി

വടവഞ്ചിരട്ട് എന്ന കായിക ഇനത്തെ ആസ്പദമാക്കി ഒരുക്കിയ വടം എന്ന ചിത്രം പ്രേക്ഷക പ്രശംസക നേടുന്നു.ജല്ലിക്കട്ട് പോലെ തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമാണ് വടവഞ്ചിരട്ട് അരങ്ങേറുന്നത്.യുവതാരം വിമൽ നായകനായി അഭിനയിക്കുന്ന ‘വടം’ഒരു യുവാവിന് ഒറ്റക്കണ്ണുള്ള കാളയുമായുള്ള ബന്ധം, അഹങ്കാരം, പ്രതികാരം, കാളയെ മെരുക്കുന്ന മഹത്വം എന്നിവയിലൂടെ അക്രമാസക്തമായ കുടുംബ കലഹത്തിലേക്ക് അവനെ വലിച്ചിഴയ്ക്കുന്നതാണ് പ്രമേയം. പാണ്ടിമുനി എന്ന കാള ചിത്രത്തിലെ പ്രധാന കഥാപാത്രം ആണ്. കെന്തിരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നടരാജ് (നട്ടി), സനാഷ്ക ശ്രീ, മുനിഷ്കാന്ത്, ബാല ശരവണൻ, ആടുകളം നരേൻ, സംഗീത കല്യാൺകുമാർ, മധുസൂദൻ റാവു, ദീപ ശങ്കർ, ഇന്ദുമതി മണികണ്ഠൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഡി. ഇമ്മന്റെ പശ്ചാത്തല സംഗീതം മികച്ചതും ഗാനങ്ങളോട് ചേർന്ന് നിൽക്കുന്നതുമാണ്. പ്രസന്ന എസ്. കുമാർ ആണ് ഛായാഗ്രഹണം . മാസാനി പിക്ചേഴ്സിന്റെ ബാനറിൽ രാജശേഖർ ആർ ആണ് നിർമ്മാണം.
Source link



