CINEMA

പഴയ മാനദണ്ഡത്തിൽ തസ്തിക നിർണയം: ആശങ്കയിൽ ഹയർ സെക്കൻഡറി മേഖല


കൊച്ചി: വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചത് പരിഗണിക്കാതെ 2024-25 ലെ മാനദണ്ഡപ്രകാരം 2025-26ലും ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരെ പുന:ക്രമീകരിച്ചത് നിരവധി തസ്‌തികകളും ബാച്ചുകളും നഷ്‌ടപ്പെടാൻ ഇടയാക്കുമെന്ന് ആശങ്ക. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ സ്‌കൂളുകളിൽ സ്ഥിരം അദ്ധ്യാപകരില്ലാതാകുന്നത് കുട്ടികളുടെ പഠനത്തെ ബാധിക്കും.പൊതുവിദ്യാഭ്യാസ സെക്രട്ടറി ഈ മാസം അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ദോഷകരമാണെന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നു.2024-25ൽ തസ്തികകൾ റദ്ദാക്കപ്പെട്ട പല സർക്കാർ സ്‌കൂളുകളിലും 2025-26ൽ ബാച്ച് നിലനിറുത്താൻ ആവശ്യമായതിൽ കൂടുതൽ വിദ്യാർത്ഥികളുണ്ട്. ഇതനുസരിച്ചല്ല തസ്‌തിക നിർണയിച്ചത്. ഒരു വർഷത്തെ എണ്ണം ആധാരമാക്കി തസ്തികകളും ബാച്ചും റദ്ദാക്കുന്നത് അശാസ്ത്രീയമാണെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ


Source link

Related Articles

Back to top button