LATEST

മഹാനടനെ മനസിലാക്കണമായിരുന്നു,​ വിഷമം ഉണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നു; മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി


തിരുവനന്തപുരം: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ മമ്മൂട്ടി സി.പി.എം ജില്ലാ സെക്രട്ടറിയോട് നീരസം പ്രകടിപ്പിച്ചതിനെ തുടർന്നുള്ള സൈബർ ആക്രമണത്തിൽ നടനോട് മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാനടനെ മനസിലാക്കണമായിരുന്നെന്നും മമ്മൂട്ടിയോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പ് സന്ദർശനത്തിന് എത്തിയപ്പോൾ സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദ്ദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നു എന്നും പിണറായി ചൂണ്ടിക്കാട്ടി. മനസിന് വിഷമം ഉണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു


Source link

Related Articles

Back to top button