CINEMA

ഒടുവിൽ പ്രതികരിച്ച് തൃഷ; വിജയ്‌യോടൊത്ത് വേദി പങ്കിട്ടതിൽ നടന് മറുപടി


നടൻ വിജയും നടി തൃ‌ഷയും ഒരു വിവാഹച്ചടങ്ങിൽ ഒരുമിച്ചെത്തിയതിൽ നടൻ പാർത്ഥിപൻ കഴിഞ്ഞദിവസം നടത്തിയ പരോക്ഷ പരാമർശം ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഗലാട്ട അവാർഡ്സ് 2026 വേദിയിലായിരുന്നു നടന്റെ വിവാദ പരാമർശം. പൊന്നിയിൻ സെൽവനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവെെയെക്കുറിച്ചുള്ള ചോദ്യത്തിന് പാർഥിപൻ നൽകിയ മറുപടിയാണ് വിവാദമായത്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ചിരിക്കുകയാണ് തൃഷ. വേദിയിൽ സംസാരിക്കവെ അവതാരകർ ഓരോ താരങ്ങളെക്കുറിച്ചും അവരുടെ കഥാപാത്രങ്ങളെക്കുറിച്ചും പാർഥിപനോട് ചോദിച്ചിരുന്നു. അതിനിടെ പൊന്നിയിൻ സെൽവനിലെ തൃഷയുടെ കഥാപാത്രമായ കുന്ദവെെയെക്കുറിച്ചുള്ള ചോദ്യം വന്നു. ഒപ്പം പിന്നിലെ സ്ക്രീനിൽ തൃഷയുടെ ചിത്രവും തെളിഞ്ഞു. ഇതിന് പാർഥിപൻ നൽകിയ മറുപടിയാണ് വിവാദമായത്. ‘കുന്ദവെെയോട് വീട്ടിൽ ഇരിക്കാൻ ആവശ്യപ്പെടുന്നതായിരിക്കും നല്ലത്. അവർ വീട്ടിൽ നിന്ന് പുറത്തിറങ്ങിയില്ലെങ്കിൽ നല്ലത്. വീടിന് പുറത്തിറങ്ങുന്നത് ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്’-എന്നാണ് നടൻ പറഞ്ഞത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. ഇതിന് സമൂഹമാദ്ധ്യമക്കുറിപ്പിലൂടെയാണ് തൃഷ പ്രതികരിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button