LATEST

മോജ്‌തബ ഖമനേയി ഇറാന്റെ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടു, ടെഹ്‌റാനിൽ ബോംബ് സ്‌ഫോടനം നടത്തി ഇസ്രയേൽ


ടെഹ്‌റാൻ: ആയത്തുള്ള അലി ഖമനേയിയുടെ പിന്തുടർച്ചക്കാരനായി ഇറാന്റെ പരമോന്നത നേതാവായി രണ്ടാമത്തെ മകൻ മോജ്‌താബ ഖമനേയിയെ തിരഞ്ഞെടുത്തു. പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള 88 അംഗ സമിതിയാണ് മോജ്‌താബയെ അടുത്ത പരമോന്നത നേതാവായി തിരഞ്ഞെടുത്തത്. അതേസമയം അലി ഖമനേയിയുടെ മകനായതിനാലല്ല മോജ്‌താബയെ തിരഞ്ഞെടുത്തതെന്ന് ടെഹ്‌റാനിലെ ഡിപ്‌ളോ ഹൗസ് ഡയറക്‌ടർ ഹമീദ് റേസ ഗോലംസാദെ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.’ഭരണഘടനാ മാനദണ്ഡങ്ങളും സാദ്ധ്യമായ കണക്കുകളും അടിസ്ഥാനമാക്കിയെടുത്ത്, നന്നായി പദവിക്ക് യോജിക്കുന്നവരുടെ സാങ്കേതിക പരിഷ്‌കരണം നടത്തേണ്ടത് വിദഗ്ദ്ധ അസംബ്ളിയുടെ ഉത്തരവാദിത്തമാണ് . അവർ അത് നിർവഹിച്ചു.’ ഹമീദ് വ്യക്‌തമാക്കി. ഇക്കാര്യത്തിൽ ആയത്തൊള്ള ഖമനേയിക്ക് മകനെന്ന‌ പദവിക്ക്‌ പങ്കില്ലെന്നാണ് ഹമീദിന്റെ വാദം. എന്നാൽ മോജ്‌താബയുടെ നിയമനത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് പ്രതികരിക്കാൻ വിസമ്മതിച്ചു. ‘നമുക്ക് എന്തുവരുമെന്ന് കാണാം.’ എന്നുമാത്രമാണ് ട്രംപിന്റെ പ്രതികരണമുണ്ടായത്. മോജ്‌താബയെ അംഗീകരിക്കില്ലെന്നും ആയത്തൊള്ള ഖമനേയിയുടെ അതേ വിധിയാണ് മോജ്‌താബയെയും കാത്തിരിക്കുന്നതെന്ന് ഒരു റിപബ്ളിക്കൻ നേതാവ് വ്യക്തമാക്കി.


Source link

Related Articles

Back to top button