അല്ലു അർജുൻ- അറ്റ്ലി ചിത്രം, 5 പാട്ടുമായി സായ് അഭ്യങ്കർ

അല്ലു അർജുൻ നായകനായി അറ്റ്ലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രത്തിൽ 5 പാട്ടുകളുടെ കമ്പോസിംഗ് പൂർത്തിയാക്കി സംഗീത സംവിധായകൻ സായ് അഭ്യങ്കർ. ഇതിന്റെ സന്തോഷം പങ്കുവച്ച് സായ് അഭ്യങ്കർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.അറ്റ്ലി അണ്ണൻ എന്നെ ആദ്യമായി കണ്ടപ്പോൾ ഞാൻ ഒരു സിനിമയിൽ പോലും കരാറൊപ്പിട്ടില്ലായിരുന്നു. ഞാൻ ഒരുപാട്ട് മാത്രമേ അതിന് മുൻപ് ചെയ്തിട്ടുള്ളു. എന്റെ അടുത്ത സിനിമ നീ ചെയ്യാമോ? എന്ന് എന്നോട് ചോദിച്ചു. അതിനുശേഷം എന്റെ തല കറങ്ങാൻ തുടങ്ങി. എന്നിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസം എനിക്ക് കരുത്തുപകർന്നു.അദ്ദേഹത്തോട് എന്നേക്കും നന്ദിയുള്ളവനായിരിക്കും. സായ് യുടെ വാക്കുകൾ. AA 22 X A6 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ ടൈറ്റിൽ ടീസർ അല്ലു അർജുന്റെ ജന്മദിനമായ ഏപ്രിൽ 8ന് പുറത്തുവിടും. അല്ലു അർജുന്റെയും അറ്റ്ലിയുടെയും കരിയറിലെ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം സൺ പിക്ചേഴ്സാണ് നിർമ്മിക്കുന്നത്. അല്ലു അർജുന്റെ 22-ാമത്തെ ചിത്രവും അറ്റ്ലിയുടെ ആറാമത്തെ ചിത്രവുമാണിത്.
Source link
