LATEST
ആരോഗ്യ പ്രശ്നം; വേടൻ ആശുപത്രിയിൽ, തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു, ദോഹയിലെ പരിപാടി മാറ്റി

ദുബായ്: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൾഫ് പര്യടനത്തിനിടെ ദുബായിൽ വച്ചാണ് വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടത്. തുടർന്ന് ദുബായ് മുഹൈസിനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈറൽ പനിയെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്ന് വേടൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഡോക്ടർമാർ അടിയന്തര വിശ്രമം നിർദ്ദേശിച്ചെന്നും പോസ്റ്റിൽ പറയുന്നു.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നവംബർ 28ന് ദോഹയിൽ നടത്താനിരുന്ന പരിപാടി മാറ്റിവച്ചു. ഡിസംബർ 12ലേക്ക് ഷോ മാറ്റിവച്ചുവെന്നാണ് വിശദീകരണം.
Source link


