LATEST

ബ്രഹ്മപുരത്ത് പുതിയ ജൈവവാതക പ്ലാന്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


കൊച്ചി:നഗരത്തിലെ ജൈവമാലിന്യപ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് കൊച്ചി കോർപ്പറേഷന്റെയും കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെയും സഹകരണത്തോടെ ബി.പി.സി.എൽ ബ്രഹ്മപുരത്ത് നിർമ്മിച്ച കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് (സി.ബി.ജി) മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.പ്രതിദിനം 150ടൺ ജൈവമാലിന്യം സംസ്കരിച്ച് 5.6ടൺ സി.ബി.ജിയും 28ടൺ ജൈവവളവും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പ്ലാന്റാണ് ബ്രഹ്മപുരത്ത് പ്രവർത്തനം ആരംഭിച്ചത്.പാലക്കാട്,കോഴിക്കോട്,തൃശൂർ,ചങ്ങനാശേരി,കൊല്ലം,തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇത്തരം പ്ലാന്റിന്റെ നിർമ്മാണം വിവിധ ഘട്ടങ്ങളിലാണ്.ഇവയെല്ലാം പ്രവർത്തനക്ഷമമാകുന്നതോടെ ഈ മേഖലയിൽ വലിയ മുന്നേറ്റമാകും. ജൈവമാലിന്യ സംസ്കരണത്തിലും കേരളത്തിന് വലിയ പുരോഗതി നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉത്പാദിപ്പിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് (സി.ബി.ജി) പൈപ്പ് ലൈനിലൂടെ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ അമ്പലമുഗളിലുള്ള റിഫൈനറിയിൽ എത്തിച്ച് സംസ്കരിച്ച് പ്രകൃതിവാതകത്തോടൊപ്പം ഇന്ധനമായി ഉപയോഗിക്കാനും ജൈവവളം എഫ്.എ.സി.ടിയിലൂടെ കുറഞ്ഞവിലയ്ക്ക് കർഷകർക്ക് നൽകാനുമാണ് പദ്ധതി.രാജ്യത്ത് ഇത്തരത്തിലുള്ള 195 പദ്ധതികൾ തുടക്കം കുറിച്ചതിൽ കേരളത്തിലെ ആദ്യപദ്ധതിയാണ് ബ്രഹ്മപുരത്ത് ഉദ്ഘാടനം ചെയ്തത്. മറ്റ് സംസ്ഥാനങ്ങളിലായി 134 എണ്ണം കമ്മീഷൻ ചെയ്തിട്ടുണ്ട്. ജൈവമാലിന്യത്തിൽ നിന്നുള്ള കംബ്രസ‌്ഡ് ബയോഗ്യാസിന്റെ ഉത്പാദനം വ‌ർദ്ധിപ്പിച്ച് പ്രകൃതിവാതകത്തിന്റെ ഇറക്കുമതി കുറയ്ക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷനായി.


Source link

Related Articles

Back to top button