LATEST

യുക്രെയിനിലെ യുദ്ധഭീതി മറന്ന്, തനി മലയാളിയായി സൈറ


മൂന്നാർ: യുക്രെയിനിലെ യുദ്ധഭൂമിയിൽ നിന്ന് പ്രാണരക്ഷാർത്ഥം ആര്യയ്‌ക്കൊപ്പം നാട്ടിലെത്തിയ പഴയ സൈറയല്ല അവളിപ്പോൾ. സൈബീരിയൻ ഹസ്‌കി തനി മലയാളി പെറ്റ് ഡോഗായി. യുക്രെയിനിലെ തണുപ്പിന്റെയത്ര വരില്ലെങ്കിലും മൂന്നാറിലെ തണുപ്പിൽ ഹാപ്പി. ഒരേയൊരു വിഷമം. തന്നെ ഇവിടെയെത്തിച്ച ആര്യ കൂടെയില്ല! തുടർപഠനത്തിനായി ആര്യ യുക്രെയിനിലേക്ക് തിരികെ പോയിട്ട് രണ്ടരവർഷം. ആ വിഷമം അറിയിക്കാതെയാണ് ആര്യയുടെ മാതാവ് കൊച്ചുറാണിയും പിതാവ് ആൽഡ്രിനും സൈറയെ നോക്കുന്നത്. മൂന്നാറിലെത്തുമ്പോൾ ആറുമാസം മാത്രം പ്രായമുണ്ടായിരുന്ന സൈറയ്ക്ക് ഇപ്പോൾ നാലു വയസായി. ആര്യ വീഡിയോ കോൾ ചെയ്യുമ്പോൾ സൈറ വാലാട്ടി ഓടിയെത്തും. 15 ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ ആര്യ കഴിഞ്ഞ മാസം തിരികെ പോയി.കീവിലെ വെനീസ നാഷണൽ പിർഗോവ മെഡിക്കൽ സർവകലാശാലയിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ ആര്യയുടെ കോഴ്സ് ജൂലായിൽ പൂർത്തിയാവും. 2022ൽ യുക്രെയിൻ- റഷ്യ യുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുമ്പാണ് ആര്യയ്ക്ക് സൈബീരിയൻ ഹസ്‌കി ഇനത്തിൽപ്പെട്ട നായ്ക്കുട്ടിയെ സീനിയർ വിദ്യാർത്ഥി നൽകിയത്. രാജ്യം വിട്ടുപോകണമെന്ന് നിർദ്ദേശം വന്നതോടെ സൈറയുമായി യുക്രെയിനിൽ നിന്ന് റൊമാനിയ അതിർത്തിയിലെത്തി വിമാനമാർഗം ഇന്ത്യയിലേക്ക് തിരിക്കാനാണ് തീരുമാനിച്ചത്. പക്ഷേ….പഴയ കഥ ഇങ്ങനെ


Source link

Related Articles

Back to top button