‘ഞാൻ മതം മാറിയിട്ടില്ല, വിവാഹം കഴിച്ചത് ഹിന്ദുവിനെയാണ്; എന്താ ക്രിസ്ത്യാനിക്ക് പൊങ്കാലയിടാൻ പാടില്ലേ’

ആറ്റുകാൽ പൊങ്കാലയിട്ടതിന് പിന്നാലെ സീരിയൽ താരം ബീന ആന്റണിക്ക് നേരെ വലിയ സൈബർ ആക്രമണമാണ് നടന്നത്. നടിയുടെ മതമായിരുന്നു ഒരു വിഭാഗം സോഷ്യൽ മീഡിയയുടെ പ്രശ്നം. നടി ആനിയുടെ വീട്ടിലെത്തിയാണ് ബീന ആന്റണി പൊങ്കാലയിട്ടത്. പൊങ്കാലയിട്ടതിന് പിന്നാലെ താങ്കൾ ക്രിസ്ത്യാനിയല്ലേ, നിനക്ക് നാണമില്ലേ എന്ന ചോദ്യങ്ങളാണ് ഉണ്ടായതെന്ന് ബീന പറഞ്ഞു. ഇപ്പോഴിതാ ഇതേക്കുറിച്ച് ബീന ആന്റണി പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബീന ആന്റണിയുടെ വാക്കുകളിലേക്ക്
‘ഇത്തവണ പൊങ്കാലയിടാൻ ഭാഗ്യം കിട്ടി. കുറേ വർഷങ്ങൾക്ക് ശേഷം ആനിയാണ് വിളിച്ചത്. ആനിയുടെ വീട്ടിൽ പോയി, നല്ല ഭംഗിയായി പൊങ്കാലയിടാൻ പറ്റി. ഞാൻ വിവാഹം കഴിച്ചത് ഒരു ഹിന്ദുവിനെയാണ്. ഞാൻ മതം മാറിയിട്ടില്ല. ക്രിസ്ത്യാനിയായിട്ടാണ് ജീവിക്കുന്നത്. എന്നുകരുതി പൊങ്കാലയിടാൻ പാടില്ലെന്നോ മുസ്ലീം പള്ളിയിൽ പോയി ഒരു ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലെന്നോ അല്ല.
Source link


