ഈ ചിപ്സിനെന്താ ഇത്ര രുചി? ബോര്‍ഡ് അംഗങ്ങളെ ചിരിപ്പിച്ച് ശ്രീജയുടെ മറുപടി

തിരുവനന്തപുരം: ‘2026ല്‍ ഐ.എഫ്.എസ് നേടും, വീടിന്റെ പണി പൂര്‍ത്തിയാക്കും, വിവാഹം കഴിക്കണം…’2035ഓടെ പൂര്‍ത്തിയാക്കേണ്ട ലക്ഷ്യങ്ങളായി ശ്രീജ തന്റെ വിഷന്‍ ബോര്‍ഡില്‍ കുറിച്ചിട്ട മൂന്ന് സ്വപ്നങ്ങളാണിത്. ആദ്യത്തെ ലക്ഷ്യം കൈപ്പിടിയിലൊതുക്കിയ ആവേശത്തിലാണ് ശ്രീജ.എസ്.സിവില്‍ സര്‍വീസ് പരീക്ഷയില്‍ 57-ാം റാങ്ക് നേടിയതോടെ ശ്രീജയുടെ പഠനമുറിയിലെ ‘വിഷന്‍ ബോര്‍ഡ്’ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലം മുതലേ ഇന്ത്യന്‍ ഫോറിന് സര്‍വീസില്‍ എത്തണമെന്നായിരുന്നു സ്വപ്നം. ആ ലക്ഷ്യം ഭിത്തിയില്‍ ഒരു സ്റ്റിക്കി നോട്ടില്‍ ‘2035നു മുമ്പ് നേടേണ്ട മൂന്ന് ജീവിത ലക്ഷ്യങ്ങള്‍’ എന്ന് എഴുതി വച്ചിരുന്നു. ആത്മവിശ്വാസത്തോടെയുള്ള ആ കാത്തിരിപ്പ് യാഥാര്‍ത്ഥ്യമായി. ഇനി വീടുപണി, ഉടന്‍ പൂര്‍ത്തിയാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ശ്രീജ.ചിപ്സിന്റെ സ്വാദും ഇന്റര്‍വ്യൂവും
Source link



