LATEST

പട്ടാപ്പകൽ കുളിക്കടവിൽ വച്ച് 56കാരിക്ക് ക്രൂരപീഡനം,​ പ്രതിക്കായി തെരച്ചിൽ


ആലപ്പുഴ : മാന്നാറിൽ പട്ടാപ്പകൽ 56കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടു,​ പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവിൽ വച്ചാണ് 56കാരി പീഡനത്തിനിരയായത്. സംഭവത്തിൽ പരുമല കോട്ടക്കൽ സ്വദേശി സബീർ എന്നയാൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പീഡനത്തിനിരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.മാന്നാർ ഭാഗത്ത് പമ്പയാറിന്റെ തീരത്തുള്ള കുളിക്കടവിൽ വച്ചാണ് 56കാരിക്ക് നേരെ അതിക്രമമുണ്ടായത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സബീറെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം പ്രദേശത്ത് തന്നെ ഒളിവിൽ ഉണ്ടെന്നാണ് നിഗമനം.


Source link

Related Articles

Back to top button