LATEST

പരിശീലനത്തിനിടെ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചു; കൊല്ലത്ത് മൂന്ന് പൊലീസുകാർക്ക് പരിക്ക്

കൊല്ലം: കരുനാഗപ്പള്ളിയിൽ പരിശീലനത്തിനിടയിൽ ടിയർ ഗ്യാസ് പൊട്ടിത്തെറിച്ച് പൊലീസുകാർക്ക് പരിക്കേറ്റു. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് വനിതാ പൊലീസ് ഉദ്യോസ്ഥർക്കും ഒരു പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരിക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയായിരുന്നു അപകടം.

ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. എന്താണ് സംഭവിച്ചതെന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.


Source link

Related Articles

Leave a Reply

Back to top button