രണ്ട് ചിത്രത്തിലും കയാദു ലോഹർ, ദുൽഖർ v/s നാനി

ദ പാരഡൈസിനൊപ്പം ആഗസ്റ്റ് 21ന് റിലീസ് ഒരുങ്ങി ഐ ആം ഗെയിം
ദുൽഖർ സൽമാൻ നായകനായ ഐ ആം ഗെയിമും നാനിയുടെ ദ പാരഡൈസും ആഗസ്റ്റ് 21ന് നേരിട്ട് ഏറ്റുമുട്ടാൻ ഒരുങ്ങുന്നു. ഐ ആം ഗെയിമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒാണം റിലീസായി എത്തുമെന്ന് ഉറപ്പാണ്. പാരഡൈസിനൊപ്പം ആഗസ്റ്റ് 21ന് ഐ ആം ഗെയിം പ്ളാൻ ചെയ്യുന്നുണ്ട്.
ചെന്നൈയിൽ ഐ ആം ഗെയമിന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ശ്രീകാന്ത് ഒഡേല രചനയും സംവിധാനവും നിർവഹിക്കുന്ന ദ പാരഡൈസും ചിത്രീകരണ ഘട്ടത്തിൽ ആണ്. കരിയറിൽ വേറിട്ട ലുക്കിൽ നാനി എത്തുന്ന ചിത്രം കൂടിയാണ് ദ പാരഡൈസ്. ദസറ എന്ന ബ്ളോക് ബസ്റ്ററിനുശേഷം നാനിയും ശ്രീകാന്ത് ഒഡേലയും ഒരുമിക്കുന്ന ചിത്രത്തിൽ കയാദുലോഹർ ആണ് നായിക. ഐ ആം ഗെയിമിലും കയാദു ലോഹർ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ബോളിവുഡ് താരം രാഘവ് ജൂയാലും ദ പാരഡൈസിന്റെ താരനിരയിലുണ്ട്.
ആർ.ഡി എക്സ് എന്ന ബ്ളോക് ബസ്റ്ററിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമിൽ തമിഴ് നടി സംയുക്ത വിശ്വനാഥൻ ആണ് നായിക.
ആന്റണി വർഗീസ്, തമിഴ് സംവിധായകനും നടനുമായ മിഷ്കിൻ, വിനയ് ഫോർട്ട് തുടങ്ങി നീണ്ട താരനിരയുണ്ട്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം. അടുത്ത സുഹൃത്തുക്കളാണ് തെലുങ്ക് സൂപ്പർ താരം നാനിയും ദുൽഖർ സൽമാനും. നാനി നായകനായ ഹിറ്റ്: ദ തേർഡ് കേസ് കേരളത്തിൽ വിതരണം ചെയ്തത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് .
Source link



