CINEMA

മമ്മൂട്ടി – ധനുഷ് ചിത്രം ചെന്നൈയിൽ

പദയാത്രയുടെ പാക്കപ്പ് മറ്റന്നാൾ വയനാട്ടിൽ

അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പ​ദ​യാ​ത്ര​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​മ​മ്മൂ​ട്ടി​ ​മാ​ർ​ച്ച് 10​ന് ​ചെ​ന്നൈ​യി​ൽ​ ​ധ​നു​ഷ് ​ചി​ത്ര​ത്തി​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​ധ​​​നു​​​ഷി​​​ന്റെ​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​ക്ക​​​മ്പ​​​നി​​​യാ​​​യ​​​ ​​​വ​​​ണ്ട​​​ർ​​​ബാ​​​ർ​​​ഫി​​​ലിം​​​സും​​​ ​​​ആ​​​ർ​​​ടേ​​​ക്ക് ​​​സ്റ്റു​​​ഡി​​​യോ​​​സും​​​ ​​​ചേ​​​ർ​​​ന്നാ​​​ണ് ​​​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ത്.​​​
​​​ബ്ലോ​​​ക് ​​​ബ​​​സ്റ്റ​​​റാ​​​യ​​​ ​​​അ​​​മ​​​ര​​​ന് ​​​ശേ​​​ഷം​​​ ​​​രാ​​​ജ്കു​​​മാ​​​ർ​​​ ​​​പെ​​​രി​​​യ​​​സാ​​​മി​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​സാ​യ് ​പ​ല്ല​വി​യും​ ​​​ശ്രീ​ലീ​​​ല​യു​മാ​ണ് ​​​ നായികമാർ. ​സാ​​​യ് ​​​അ​​​ഭ്യ​​​ങ്ക​​​റാ​​​ണ് ​​​ ​​​സം​​​ഗീ​​​ത​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്.​​​ ​​​ ​മ​​​മ്മൂ​​​ട്ടി​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ ​​​പ​​​തി​​​നേ​​​ഴാ​​​മ​​​ത്തെ​​​ ​​​ത​​​മി​​​ഴ് ​​​ചി​​​ത്ര​​​മാ​​​ണി​​​ത്.​​​ 2019​​​ ​​​ൽ​​​ ​​​റി​​​ലീ​​​സാ​​​യ​​​ ​​​പേ​​​ര​​​ൻ​​​പാ​​​ണ് ​​​ഒ​​​ടു​​​വി​​​ല​​​ഭി​​​ന​​​യി​​​ച്ച​​​ ​​​ത​​​മി​​​ഴ് ​​​ചി​​​ത്രം.​​​ ​​​അ​​​തേ​​​സ​​​മ​​​യം​ ​മ​മ്മൂ​ട്ടി
നാ​യ​ക​നാ​യി​ ​മ​ല​യാ​ള​ത്തി​ന്റെ​ ​വി​ശ്വ​ ​വി​ഖ്യാ​ത​ ​സം​വി​ധാ​യ​ക​ൻ​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​ഒ​രു​ക്കു​ന്ന​ ​പ​ദ​യാ​ത്ര​ ​മ​റ്റ​ന്നാ​ൾ​ ​വ​യ​നാ​ട്ടി​ൽ​ ​പാ​ക്ക​പ്പ് ​ആ​കും.​ ​മ​മ്മൂ​ട്ടി​യു​ടെ​യും​ ​ഗ്രേ​സ് ​ആ​ന്റ​ണി​യു​ടെ​യും​ ​രം​ഗ​ങ്ങ​ൾ​ ​പൂ​ർ​ത്തി​യാ​യി.​ ​​​ ​ഇ​ന്ന് ​എ​റ​ണാ​കു​ള​ത്ത് ​ഒ​രു​ ​ദി​വ​സ​ത്തെ​യും​ ​നാ​ള​യും​ ​മ​റ്റ​ന്നാ​ളും​ ​വ​യ​നാ​ട്ടി​ൽ​ ​ന​ട​ക്കു​ന്ന​ ​ചി​ത്രീ​ക​ര​ണ​ത്തോ​ടെ​ ​പാ​ക്ക​പ്പ് ​ആ​കും.​
​പൂ​യം​കു​ട്ടി,​​​ ​പൊ​ള്ളാ​ച്ചി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​പ​ദ​യാ​ത്ര​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​യി​രു​ന്നു.32​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​സം​വി​ധാ​യ​ക​ൻ​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​നും​ ​മ​മ്മൂ​ട്ടി​യും​ ​ഒ​ന്നി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ് ​പ​ദ​യാ​ത്ര​ .​ ​മ​മ്മൂ​ട്ടി​ ​ക​മ്പ​നി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഗ്രേ​സ് ​ആ​ന്റ​ണി​ ​നാ​യി​ക​യാ​കു​ന്നു.​ ​ഇ​ന്ദ്ര​ൻ​സ് ,​ ​പി.​ശ്രീ​കു​മാ​ർ,​ ​ന​ന്ദു​ ,​ ​അ​ലി​യാ​ർ​ ,​​​മ​ണി​ ​തു​ട​ങ്ങി​യ​വ​രും​ ​ഒ​ട്ടേ​റെ​ ​പു​തു​മു​ഖ​ങ്ങ​ളും​ ​വേ​ഷ​മി​ടു​ന്നു​ണ്ട്.​ ​
അ​ടൂ​രും​ ​കെ.​വി.​മോ​ഹ​ൻ​ ​കു​മാ​റും​ ​ചേ​ർ​ന്ന് ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​ഷ​ഹ്നാ​ദ് ​ജ​ലാ​ലാ​ണ്.​ ​മു​ജീ​ബ് ​മ​ജീ​ദി​ന്റേ​താ​ണ് ​സം​ഗീ​തം.​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​ ​-​ ​ജോ​ർ​ജ്ജ് ​സെ​ബാ​സ്റ്റ്യ​ൻ,​ ​എ​ഡി​റ്റ​ർ​-​പ്ര​വീ​ൺ​ ​പ്ര​ഭാ​ക​ർ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​ ​-​ ​ഷാ​ജി​ ​ന​ടു​വി​ൽ,​ ​ലൈ​ൻ​ ​പ്രൊ​ഡ്യൂ​സ​ർ​ ​-​ ​സു​നി​ൽ​ ​സിം​ഗ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ക​ൺ​ട്രോ​ള​ർ​ ​-​ ​ബി​നു​ ​മ​ണ​മ്പൂ​ര്,​ ​മേ​ക്ക​പ്പ് ​-​ ​റോ​ണ​ക്സ് ​സേ​വ്യ​ർ,​ ​ജോ​ർ​ജ് ​സെ​ബാ​സ്റ്റ്യ​ൻ,​ ​കോ​സ്‌​റ്റ്യൂം​സ് ​-​ ​എ​സ്.​ബി.​സ​തീ​ശ​ൻ,​ ​സൗ​ണ്ട് ​ഡി​സൈ​ൻ​ ​-​ ​കൃ​ഷ്ണ​ ​മോ​ഹ​ൻ​ ​(​സ്പ്ത​ ​റെ​ക്കോ​ർ​ഡ് ​സ്)​ ​ഒ​റ്റ​ ​ഷെ​ഡ്യൂ​ളി​ൽ​ ​പൂ​ർ​ത്തി​യാ​കു​ന്ന​ ​പ​ദ​യാ​ത്ര​ ​വേ​ഫെ​റ​ർ​ ​ഫി​ലിം​സ് ​തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കും.


Source link

Related Articles

Back to top button