പാപ്പനായും രാജാവായും ജയസൂര്യ; ആട് 3 ട്രെയിലർ

ജയസൂര്യ നായകനായി മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ആട് 3 പാർട്ട് 1 : വൺ ലാസ്റ്റ് റൈഡ്” എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
പൊട്ടിച്ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കൊപ്പം ഫാന്റസി ഘടകങ്ങളും കോർത്തിണക്കി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നു എന്ന സൂചന ട്രെയിലർ നൽകുന്നു.
വ്യത്യസ്ത കാലഘട്ടത്തിലൂടെയാണ് കഥ പറയുന്നതെന്നും ട്രെയിലർ കാണിച്ചു തരുന്നു .
ആക്ഷൻ, കോമഡി, ഫാന്റസി എന്നിവയുടെ ഗംഭീര ആഘോഷം ആണ് ആട് 3. രാജാവായും ഷാജി പാപ്പനായും ഇരട്ട വേഷത്തിൽ ജയസൂര്യയെ കാണാം.
വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ , സ്രിന്ധ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസും, വേണു കുന്നപ്പിള്ളിയുടെ കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മാണം.
മാർച്ച് 19ന് റിലീസ് ചെയ്യും. ഛായാഗ്രഹണം - അഖിൽ ജോർജ്, മ്യൂസിക്, ഒറിജിനൽ തീം - ഷാൻ റഹ്മാൻ, പശ്ചാത്തല സംഗീതം, ന്യൂ തീം- ഡോൺ വിൻസെന്റ്, എഡിറ്റർ - ലിജോ പോൾ, ഗാനങ്ങൾ - മനു മൻജിത്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പി.ആർ. ഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Source link



