LATEST
പാക് ഡ്രോൺ; വെടിവച്ചിട്ട് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖ മറികടന്ന് പ്രവേശിച്ച പാക് ഡ്രോൺ വെടിവച്ചിട്ട് സൈന്യം.
ഡിഗ്വാർ മേഖലയിൽ അൽപ്പനേരം വട്ടമിട്ടു പറന്ന ഡ്രോൺ പിന്നീട് പാക് അധീന കശ്മീരിലേക്ക് തന്നെ മടങ്ങിപ്പോയതായാണ് റിപ്പോർട്ട്. മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് അതിർത്തിയിൽ ഡ്രോൺ സാന്നിദ്ധ്യം കണ്ടെത്തുന്നത്. ഇന്നലെ പുലർച്ചെ 6.10 ഓടെയാണ് ഡ്രോൺ ഫോർവേഡ് പോസ്റ്റിലെ സൈനികരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വെടിയുതിർത്തെങ്കിലും ഡ്രോൺ അതിർത്തി കടന്നു. ആയുധങ്ങളോ ലഹരിമരുന്നോ താഴേക്ക് ഇട്ടിട്ടുണ്ടോ എന്നറിയാൻ തെരച്ചിൽ ആരംഭിച്ചു.
Source link



