CINEMA

മോഹൻലാലും മീര ജാസ്മിനും വീണ്ടും

സംവിധാനം: ഓസ്റ്റിൻ ഡാൻ തോമസ്

ഇരുവരും ഒരുമിക്കുന്നത് അഞ്ചാം തവണ

മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒരുമിക്കുന്നു. നടൻകൂടിയായ ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ ആണ് മോഹൻലാലിന്റെ നായികയായി മീരാജാസ്മിൻ എത്തുന്നത്. ഇതു അഞ്ചാം തവണയാണ് മോഹൻലാലും മീര ജാസ്മിനും ഒരുമിക്കുന്നത്.

രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആന്റ് ജന്റിൽമാൻ എന്നീ ചിത്രങ്ങളിൽ മോഹൻലാലും മീര ജാസ്മിനും നായകനും നായികയുമായി .മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിൽ അതിഥി താരമായി മീര എത്തിയിരുന്നു.

അതേസമയം ശക്തമായ നായിക കഥാപാത്രമായാണ് മീര ജാസ്മിൻ എത്തുന്നത്. മോഹൻലാൽ മുഴുനീള പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്നു. ജനുവരിയിൽ ഇൗരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ താര നിർണയം പൂർത്തിയായി വരുന്നു. ഇഷ്ക്, അടി, പുള്ളിക്കാരൻ സ്റ്റാറാ, മഹാറാണി, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ രതീഷ് രവി ആണ് രചന. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബിനു പപ്പു ആണ് ക്രിയേറ്റീവ് ഡയറക്ടർ. സംഗീതം ജെക്സ് ബിജോയ്, എഡിറ്റർ വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്. എൽ 365 എന്ന് താത്കാലികമായി പേരിട്ട ചിത്രം

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.

വിജയ് സൂപ്പറും പൗർണമിയും തല്ലുമാല, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്. ഗാനഗന്ധർവ്വ ൻ തുടങ്ങിയ സിനിമകളിൽ അഭിനേതാവായി തിളങ്ങിയ താരം ആണ് ഓസ്റ്റിൻ ഡാൻ.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button