ഹോട്ട് മൂഡ്, മുഖം വെളിപ്പെടുത്താതെ വീണ്ടും കിയാര; ടോക്സിക് ആദ്യ സിംഗിൾ പോസ്റ്റർ

യഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ടോക്സിക് ഫസ്റ്റ് സിംഗിൾ ’തബാഹി”യുടെ പോസ്റ്റർ പുറത്തിറങ്ങി. ഫസ്റ്റ് സിംഗിൾ നാളെ പുറത്തിറങ്ങും, ഹോട്ട് മൂഡിൽ ആണ് പോസ്റ്റർ. പോസ്റ്ററിൽ ഷർട്ട് ധരിക്കാതെയാണ് യഷ്. യഷ് ശാന്തനും ശക്തനുമായി കാണപ്പെടുന്നു. ഒരു കൈയിൽ കിയാര. മറുകൈയിൽ സിഗാർ.കിയാര അദ്വാനിയുടെ കഥാപാത്രമായ നാദിയ അയാളെ മുറുകെപ്പിടിക്കുന്നു. പശ്ചാത്തലത്തിൽ കടൽ. ചിത്രത്തിന്റെ ടീസറിലെ പോലെ പുതിയ പോസ്റ്ററിലും കിയാരയുടെ മുഖം വെളിപ്പെടുത്തിയിട്ടില്ല.
പോസ്റ്റർ കിയാര സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
ഒരു വിഷ ലോകം, ഒരു സുരക്ഷിത ആലിംഗനം എന്ന് കിയാര കുറിച്ചു.
വിശാൽ മിശ്ര ആണ് സംഗീതവും ആലാപനവും. ആദ്യ ടീസർ നിറയെ ഹോട്ടായിരുന്നതെങ്കിൽ, രണ്ടാമത്തെ ടീസർ കടുത്ത വയലൻസ് നിറഞ്ഞതായിരുന്നു. ഫസ്റ്റ് സിംഗിൾ ടീസറും ഹോട്ട് മൂഡിൽ. 1940 മുതൽ 1970 വരെ ഗോവയിലെ അധോലോക പശ്ചാത്തലത്തിൽ ആണ് ടോക്സിക് ഒരുങ്ങുന്നത്. നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ, സുദേവ് നായർ എന്നിവരാണ് മറ്റു താരങ്ങൾ. യഷും ഗീതു മോഹൻദാസും ചേർന്നാണ് രചന.
കന്നടയിലും ഇംഗ്ളീഷിലും ഒരേസമയം ചിത്രികരിച്ച ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും മാർച്ച് 19ന് റിലീസ് ചെയ്യും. കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.
സംഗീതം രവിബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽകർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ് , ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേചഖംഫാഡിയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി.ഇ ഫോർ എന്റർടെയ്ൻമെന്റ്സാണ് കേരളത്തിൽ വിതരണം.
Source link



