LATEST

കോഴിക്കോട് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി, മൃതദേഹം അടുക്കളയിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടര്‍കുളങ്ങര സ്വദേശി ആനകുന്നുമ്മല്‍ ഷീബയാണ് (43) മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയുടെ പിറകുവശത്തായുള്ള ജനൽ വാതിലിൽ തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. അയല്‍വാസിയാണ് ഷീബയുടെ മൃതദേഹം ആദ്യം കണ്ടത്.

മൃതദേഹം നിലത്ത് കുത്തിയ നിലയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ യുവതിയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. യുവതിയുടെ മരണത്തിനുപിന്നിലെ കാരണം പൊലീസ് അന്വേഷിക്കുകയാണ്. ആയിനുകുന്നുമ്മല്‍ ശശിയാണ് ഷീബയുടെ ഭര്‍ത്താവ്. അശ്വതി, അക്ഷയ് എന്നിവരാണ് മക്കൾ.


Source link

Related Articles

Leave a Reply

Back to top button