LATEST

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ കൂടി ചികിത്സയിൽ; ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും

തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേർ കൂടി ചികിത്സ തേടി. തിരുവനന്തപുരം സ്വദേശികളാണ് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയത്. മരിച്ച കൊല്ലം സ്വദേശികൾ ഭക്ഷണം കഴിച്ച അതേ ദിവസം ഇവരും പരാതി ഉയർന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇവർക്ക് സാരമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള ഹോട്ടലുകളിൽ പരിശോധന കർശനമാക്കാനാണ് ഭക്ഷ്യ സുരക്ഷാവിഭാഗത്തിന്റെ തീരുമാനം.

അതേസമയം, കൊല്ലം സ്വദേശികളുടെ മരണത്തിൽ ഇതുവരെ ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച റഷീദ ബീവിയുടെയും മരുമകൻ ഷാജിയുടെയും പത്തോളജി ഫലം വന്നാൽ മാത്രമേ മരണകാരണത്തിൽ വ്യക്തത വരൂ. ഹോട്ടലിൽ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് പുറത്തുവരും.


Source link

Back to top button