LATEST

35 പവനും പണവും മോഷ്ടിച്ച യുവതി അറസ്റ്റിൽ

പൂച്ചാക്കൽ: ഭർത‌ൃവീട്ടിൽ നിന്നു 35 പവനോളം സ്വർണ്ണാഭരണങ്ങളും 30,000 രൂപയും മോഷ്ടിച്ച കേസിൽ യുവതി അറസ്റ്റിൽ. ചേർത്തല എസ്.എൽ.പുരം കോർത്തുശ്ശേരി വീട്ടിൽ ജി.ആതിരയെ (26)യാണ് പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല താലൂക്ക് തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 7 വാർഡിൽ 7-ൽ കൊച്ചുപറമ്പിൽ വീട്ടിൽ രഘുനാഥന്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങളും പണവുമാണ് മോഷണം പോയത്. ഭർത്താവിന്റെ അമ്മ ചിട്ടി പിടിച്ച 30,000 രൂപയും മല, വള, കൊലുസ് ഉൾപ്പെടെയുള്ള 35 പവൻ സ്വർണ്ണവുമാണ് പ്രതി കവർന്നത്.

സംഭവത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞ പ്രതിയെ കോട്ടയത്ത് നിന്ന് അറസ്റ്റുചെയ്തത്. ചേർത്തല ഡിവൈ.എസ്.പി അനിൽകുമാർ ടി.യുടെ നിർദേശപ്രകാരം എസ്.എച്ച്.ഒ ഷെഫീക്ക്, എസ്.ഐ വീനസ്, എ.എസ്.ഐ ലിജിമോൾ, സി.പി.ഒമാരായ ഗിരീഷ്, പ്രവീഷ്, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button