CINEMA

തോക്കെടുത്ത് മമ്മൂട്ടിയും മോഹൻലാലും,​ സാരഥിയായി ചാക്കോച്ചൻ; പാട്രിയറ്റ് സെക്കന്റ് പോസ്റ്റർ

ആവേശം തീർത്തു പാട്രിയറ്റ് സെക്കന്റ് പോസ്റ്റർ. തോക്കുമായി മമ്മൂട്ടിയും മോഹൻലാലും . ചീറിപ്പായുന്ന ഇവരുടെ വാഹനം ഒാടിക്കുന്നത് ചാക്കോച്ചൻ. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് ബോക്സ് ഒാഫീസിൽ പുതുചരിത്രം സൃഷ്ടിക്കും എന്ന് ഉറപ്പിക്കാം. ഏപ്രിൽ 23ന് ആഗോള റിലീസായി എത്തും. പ്രതിനായകനായി ഹദ് ഫാസിൽ എത്തുന്നു.അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് പാട്രിയറ്റ് ഒരുക്കുന്നത്.

നയൻ‌താര, രാജീവ് മേനോൻ , രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ .ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം – മനുഷ് നന്ദൻ, സംഗീതം – സുഷിൻ ശ്യാം, എഡിറ്റിംഗ് – മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, വിതരണം ആൻ മെഗാ മീഡിയ .


Source link

Related Articles

Back to top button