ഐ.സി.യു കളികൾ ഇന്നാരംഭിക്കും

താന്തോന്നി ക്കുശേഷം ജോർജ് വർഗീസിന്റെ സംവിധാനത്തിൽ ബാബുരാജും ബിബിൻ ജോർജും ആദ്യമായി ഒന്നിക്കുന്ന സസ്പെൻസ് ത്രില്ലർ ചിത്രം ‘ഐസിയു’ ഇന്ന് പ്രദർശനത്തിന് എത്തും. കൊച്ചിയിൽ നടന്ന ട്രെയിലർ ലോഞ്ചിൽ നടൻ ദിലീപ് മുഖ്യാതിഥിയായി. സിനിമയിൽ 13 വർഷം തികയുന്ന ബിബിൻ, വെടിക്കെട്ട് എന്ന ചിത്രത്തിന് ശേഷം പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണിത്. തമിഴ് നടൻ സൂര്യ
നിർമ്മിച്ച ഉറിയടി എന്ന ചിത്രത്തിൽ അഭിനയിച്ച വിസ്മയ ആണ് നായിക.
മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയ താരനിരയുണ്ട്.കഥ, തിരക്കഥ, സംഭാഷണം സന്തോഷ് കുമാർ , ഛായാഗ്രഹണം: സി. ലോകനാഥൻ, സംഗീതം: ജോസ് ഫ്രാങ്ക്‌ളിൻ, എഡിറ്റിംഗ്: ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ: ഷിബു സുശീലൻ, കലാസംവിധാനം: ബാവ, സംഘട്ടനം: മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈനർ: സ്റ്റെഫി സേവ്യർ, മേക്കപ്പ്: റോണക്സ് സേവ്യർ,മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് നിർമാണം.മാർക്കറ്റിംഗ്: ബ്രിംഗ് ഫോർത്ത്, പി.ആർ.ഒ: പി.ശിവപ്രസാദ്.
Source link



