CINEMA

‘വിറോഷ്” Wedding

രശ്മിക- വിജയ് ദേവരകൊണ്ട വിവാഹത്തിന് ആശംസയുമായി പ്രധാനമന്ത്രി മോദി

ഏഴുവർഷം നീണ്ട പ്രണയത്തിനൊടുവിൽ തെന്നിന്ത്യൻ താരജോഡികളായ രശ്‌മിക മന്ദാനയും വിജയ് ദേവരകൊണ്ടയും വിവാഹിതരായി. രാജസ്ഥാൻ ഉദയ‌്‌പൂരിലെ ആഡംബര ഹോട്ടലായ മൊമന്റോസ് ഐ.ടി.സി ഹോട്ടൽസ് എക്കോയിൽ ആയിരുന്നു താരവിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യം അനുസരിച്ച് രാവിലെ തെലുങ്ക് രീതിയിൽആയിരുന്നു വിവാഹ ചടങ്ങുകൾ. വൈകിട്ട് രശ്മികയുടെ കുർഗ് പാരമ്പര്യത്തിൽ ‘കൊടവ” ചടങ്ങുകളും നടന്നു. ഇരുവർക്കും ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര‌ മോദി എത്തി. വിജയ് ദേവരകൊണ്ടയുടെ മാതാപിതാക്കൾക്ക് അയച്ച കത്തിലാണ് പ്രധാനമന്ത്രി തന്റെ അനുഗ്രഹവും ആശംസകളും അറിയിച്ചത്. ഇവരുടെ വിവാഹ ജീവിതം ‘ദൈവികമായി രചിക്കപ്പെട്ട അദ്ധ്യായം” എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. മലയാളി താരം കല്യാണി പ്രിയദർശൻ വിവാഹ ചടങ്ങിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്.വിജയ ദേവരകൊണ്ടയുടെയും രശ്മികയുടെയും പേരുകൾ ലോപിച്ച് ആരാധകർ ‘വിറോഷ്” എന്നാണ് ഇരുവരെയും വിളിക്കുന്നത്. ഹൽദി ചടങ്ങുകളിൽ ഇരുവരുടെയും വളർത്തുനായ്ക്കുട്ടികളായ സ്റ്റോമും ഓറയും സാന്നിദ്ധ്യം ശ്രദ്ധ ആകർഷിച്ചിരുന്നു.

‘ഗീതഗോവിന്ദം” സിനിമയുടെ ലൊക്കേഷനിൽ നിന്ന് ആരംഭിച്ചതാണ് രശ്മിക – വിജയ് പ്രണയ യാത്ര. വർഷങ്ങളോളം രഹസ്യമായി വച്ച പ്രണയം ഒടുവിൽ വിവാഹ പന്തലിൽ എത്തിയതിന്റെ സന്തോഷത്തിലാണ് വിറോഷ് ആരാധകർ.


Source link

Related Articles

Back to top button