LATEST

യു.എന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ജനീവ: കാശ്മീർ വിഷയത്തിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ. ജമ്മു കാശ്മീരിലെ പുരോഗതികളെ അംഗീകരിക്കാൻ കഴിയാത്ത പാകിസ്ഥാൻ സ്വപ്ന ലോകത്താണ് ജീവിക്കുന്നതെന്നും,​ അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് അവർ പ്രചരിപ്പിക്കുന്നതെന്നും ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി അനുപമ സിംഗ് പറഞ്ഞു. അന്താരാഷ്ട്ര നാണയനിധിയിൽ നിന്ന് പാകിസ്ഥാന് ലഭിച്ച സഹായ പാക്കേജിന്റെ ഇരട്ടിയിലധികമാണ് ജമ്മു കാശ്മീരിന്റെ വികസന ബഡ്‌ജറ്റെന്നും അനുപമ ചൂണ്ടിക്കാട്ടി. പാകിസ്ഥാന്റെ അജണ്ടയ്ക്ക് വേണ്ടിയുള്ള ഒരു ‘എക്കോ ചേംബറായി” ഒ.ഐ.സി (ഓർഗനൈസേഷൻ ഒഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ) മാറിയെന്നും അനുപമ കുറ്റപ്പെടുത്തി.


Source link

Related Articles

Back to top button