LATEST

പീഡനക്കേസിലെ ഇരകളുടെ പേര് വെളിപ്പെടുത്തി ,​ ആർ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: പീഡനക്കേസുകളിലെ ഇരകളുടെ പേര് വെളിപ്പെടുത്തിയതിന് മുൻ ഡി.ജി.പിയും കോർപ്പറേഷൻ കൗൺസിലറുമായ ആർ.ശ്രീലേഖയ്ക്കെതിരെ കേസെടുക്കാൻ നിർദ്ദേശം. യുട്യൂബ് ചാനലിലൂടെ ‌ഡൽഹി നിർഭയ കേസ്. കിളിരൂർ- കവിയൂർ കേസുകൾ,​ ഗോവിന്ദച്ചാമി പ്രതിയായ കേസ്,​ പെരുമ്പാവൂർ പീഡന കേസ് തുടങ്ങിയ കേസുകളിലെ ഇരകളുടെ പേരും മറ്റും വിശദാംശങ്ങളും വെളിപ്പെടുത്തിയതിനാണ് കേസെടുക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം സിവിൽ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി സെക്രട്ടറി ആർ.ജയചന്ദ്രൻ നൽകിയ പരാതിയിലാണ് കോടതിയുടെ നിർദ്ദേശം.

നേരത്തെ ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രൻ തിരുവനന്തപുരം മ്യൂസിയം പൊലീസിനെ സമീപിച്ചിരുന്നു. എന്നാൽ കേസെടുക്കാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വ. എം. അനിൽകുമാർ ആണ് ഹാജരായത്.


Source link

Related Articles

Back to top button