LATEST

തുടക്കമിട്ട് സഞ്ജു, കത്തിക്കയറി ഹാര്‍ദിക്കും തിലക് വര്‍മ്മയും; സിംബാബ്‌വെയെ അടിച്ച് തകര്‍ത്ത് ഇന്ത്യ

ചെന്നൈ: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ സിംബാബ്‌വെയ്ക്ക് എതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് അടിച്ച് കൂട്ടി. ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ – അഭിഷേക് ശര്‍മ്മ സഖ്യം ആദ്യ ഓവറില്‍ തന്നെ നയം വ്യക്തമാക്കിയിരുന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മ്മയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യക്ക് വേണ്ടി അര്‍ദ്ധ സെഞ്ച്വറി നേടി.

ഓപ്പണര്‍മാരായ സഞ്ജു സാംസണ്‍ 24(15) – അഭിഷേക് ശര്‍മ്മ 55(30) എന്നിവര്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ടൂര്‍ണമെന്റില്‍ തന്റെ രണ്ടാം മത്സരത്തിനിറങ്ങിയ സഞ്ജു രണ്ട് സിക്‌സറുകളും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് പുറത്തായത്. നാല് വീതം ബൗണ്ടറികളും സിക്‌സറുകളുമാണ് അഭിഷേക് അടിച്ചത്. ഇഷാന്‍ കിഷന്‍ 38(24), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 33(13) എന്നിങ്ങനെയാണ് പുറത്തായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ഹാര്‍ദിക് പാണ്ഡ്യ 50*(23), തിലക് വര്‍മ്മ 44*(16) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്നിംഗ്‌സില്‍ 17 സിക്‌സറുകളും 17 ബൗണ്ടറികളുമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ അടിച്ച് കൂട്ടിയത്. സിംബാബ്‌വെയ്ക്ക് വേണ്ടി റിച്ചാര്‍ഡ് ഗരാവ, ബ്ലെസിംഗ് മുസറബാനി, ടിനോതെണ്ട മപോസ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.


Source link

Related Articles

Back to top button