CINEMA

കയർ മേഖലയ്ക്ക് സർക്കാർ മാറ്റിവച്ചത് 458.14 കോടി: മന്ത്രി പി.രാജീവ്

ആ​ല​പ്പു​ഴ​:​ ​ക​യ​ർ​മേ​ഖ​ല​യ്ക്ക് ​മാ​ത്ര​മാ​യി​ ​ഈ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് 458.14​ ​കോ​ടി​ ​രൂ​പ​ ​മാ​റ്റി​വ​ച്ച​താ​യി​ ​മ​ന്ത്രി​ ​പി.​രാ​ജീ​വ് ​പ​റ​ഞ്ഞു.​ ​ക​യ​ർ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ഉ​ന്ന​മ​ന​ത്തി​നും​ ​ക​യ​ർ​ ​മേ​ഖ​ല​യു​ടെ​ ​വ​ള​ർ​ച്ച​യ്ക്കും​ ​ആ​വ​ശ്യ​മാ​യ​ ​വി​വി​ധ​ ​പ​ദ്ധ​തി​ക​ളു​ടെ​യും​ ​ആ​നു​കൂ​ല്യ​വി​ത​ര​ണ​ത്തി​ന്റെ​യും​ ​ഉ​ദ്ഘാ​ട​നം​ ​ആ​ല​പ്പു​ഴ​ ​ക​യ​ർ​ക്രാ​ഫ്റ്റ് ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി​ 10​ ​പ്രോ​ജ​ക്ട് ​ഓ​ഫീ​സു​ക​ൾ​ക്ക് ​കീ​ഴി​ൽ​ 20​ ​വി​ല്ലോ​യിം​ഗ് ​മെ​ഷീ​നു​ക​ൾ​ ​അ​നു​വ​ദി​ച്ച​താ​യി​ ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ക​യ​ർ​പി​രി​ ​സം​ഘ​ങ്ങ​ൾ​ക്കും​ ​ക​യ​ർ​ഉ​ത്പ​ന്ന​ ​നി​ർ​മ്മാ​ണ​ ​സം​ഘ​ങ്ങ​ൾ​ക്കും​ ​യ​ഥാ​സ​മ​യം​ ​വി​ല​ ​ന​ൽ​കു​ന്ന​തി​നാ​യു​ള്ള​ ​പ​ദ്ധ​തി​ ​റി​വോ​ൾ​വിം​ഗ് ​ഫ​ണ്ട് ​രൂ​പീ​ക​രി​ച്ചു.​ ​
ഇ​തി​നാ​യി​ 10​ ​കോ​ടി​ ​രൂ​പ​ ​നാ​ഷ​ണ​ൽ​ ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​ഡെ​വ​ല​പ്മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​നി​ന്ന് ​അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.​ ​
ക​യ​ർ​ ​ഫൈ​ബ​ർ​ ​ബാ​ങ്കി​ന് ​അ​ഞ്ച് ​കോ​ടി​ ​രൂ​പ​യാ​ണ് ​നാ​ഷ​ണ​ൽ​ ​കോ​പ്പ​റേ​റ്റീ​വ് ​ഡെ​വ​ല​പ്മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​നു​വ​ദി​ച്ച​ത്.
മ​ന്ത്രി​ ​പി.​പ്ര​സാ​ദ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​പി.​പി.​ചി​ത്ത​ര​ഞ്ജ​ൻ,​ ​എ​ച്ച്.​സ​ലാം,​ ​ക​യ​ർ​ ​വി​ക​സ​ന​ ​ഡ​യ​റ​ക്ട​ർ​ ​ആ​നി​ ​ജൂ​ല​ ​തോ​മ​സ്,​ ​അ​ഡീ​ഷ​ണ​ൽ​ ​ക​യ​ർ​ ​വി​ക​സ​ന​ ​ഡ​യ​റ​ക്ട​ർ​ ​കെ.​എ​സ്.​അ​നി​ൽ​കു​മാ​ർ,​ ​ക​യ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ജി.​ ​വേ​ണു​ഗോ​പാ​ൽ,​ ​ക​യ​ർ​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​കെ.​കെ.​ഗ​ണേ​ശ​ൻ,​ ​ക​യ​ർ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​മു​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ആ​ർ.​നാ​സ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.


Source link

Related Articles

Back to top button