LATEST

തീരസംരക്ഷണ സേനയ്ക്കായി എട്ട് ഡോർണിയർ വിമാനങ്ങൾ വാങ്ങുന്നു,​ 2312 കോടി രൂപയുടെ കരാർ

ന്യൂഡൽഹി : തീരസംരക്ഷണസേനയ്ക്കായി എട്ട് ഡോർണിയർ വിമാനങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം. ഇതിനായി പൊതുമേഖലാ ഏറോസ്പേസ് കമ്പനിയായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡുമായി 2312 കോടി രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു,​ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിദ്ധ്യത്തിലസാണ് കരാറിന് അന്തിമരൂപം നൽകിയത്.

എച്ച്.എ.എല്ലിന്റെ ഉത്പാദന സംവിധാനം ശക്തിപ്പെടുത്തുന്നതിലൂടെയും ചെറുകിട അനുബന്ദ വ്യവസായങ്ങളുടെയും വിപുലമായ ശൃംഖലയെ പിന്തുണയ്ക്കുന്നതിലൂടെയും നേരിട്ടുള്ളതും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആത്മനിർഭർ ഭാരത്,​ മേക്ക് ഇൻ ഇന്ത്യ എന്നീ കേന്ദ്രസർക്കാർ ലക്ഷ്യങ്ങളെ കരാർ ഊട്ടിയുറപ്പിക്കുന്നു. ഇന്ത്യയുടെ സമുദ്രസുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതാണ് കരാർ എന്നും പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.


Source link

Related Articles

Back to top button