CINEMA

പ്രദീപ് രംഗനാഥൻ നിർമ്മാതാവാകുന്നു നായിക: മമിത ബൈജു

തമിഴകത്തെ സെൻസേഷൻ നായകനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ നിർമ്മാതാവാകുന്നു. ആദ്യ ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം മമിത ബൈജു ആണ് നായിക. സ്‌ത്രീ കേന്ദ്രീകൃതമായ ശക്‌തമായ പ്രമേയം എന്നാണ് വിവരം. നിർമ്മാണ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

തമിഴിൽ ഹാട്രിക് ഹിറ്റുമായി ആണ് പ്രദീപ് രംഗനാഥൻ പുതിയ ചുവടുവയ്‌പ് നടത്തുന്നത്. ലവ് ടുഡേ, ഡ്രാഗൺ, ഡ്യൂഡ് എന്നീ ബ്ളോക് ബസ്റ്ററുകൾ സമ്മാനിച്ച പ്രദീപ് രംഗനാഥൻ തമ്മിഴിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ്. മമിത ബൈജുവിന്റെയും പ്രദീപിന്റെയും തകർപ്പൻ പ്രകടനം ആയിരുന്നു ഡ്യൂഡിന്റെ ഹൈലൈറ്റുകളിൽ ഒന്ന്. റൊമാൻസും ഇമോഷണൽ സീനുകളും കോമഡിയും രണ്ടുപേരും മത്സരിച്ചാണ് അഭിനയിച്ചത്. തമിഴിൽ മമിതയ്ക്ക് ലഭിച്ച ഗംഭീര കഥാപാത്രം കൂടിയായിരുന്നു. നവാഗതനായ കീർത്തീശ്വരൻ സംവിധാനം ചെയ്ത ഡ്യൂഡ് എന്താണ് ഫ്രണ്ട്‌ഷിപ്പ്, എന്താണ് ലവ്, എന്താണ് റിയൽ ലവ്, എന്താണ് റിലേഷൻഷിപ്പ് എന്നെല്ലാം കൃത്യമായി പറയുന്നുണ്ട്.

സായ് അഭ്യങ്കർ ഈണമിട്ട ഗാനങ്ങൾ എല്ലാം തിയേറ്ററിൽ ആഘോഷം തീർത്തു. തമിഴകത്ത് നായിക നിരയിൽ മമിത ബൈജു കസേര വലിച്ചിട്ട ചിത്രം കൂടി ആയിരുന്നു ഡ്യൂഡ്.


Source link

Related Articles

Back to top button