LATEST

മുക്കം ബിവറേജ് ഔട്ട്ലെറ്റിൽ മദ്യം മോഷ്ടിച്ചു

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കം നഗരസഭയിലെ പെരുമ്പടപ്പിൽ പ്രവർത്തിക്കുന്ന ബീവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റിൽ മദ്യക്കുപ്പി മോഷണം പോയി. 20 ന് രാത്രി 8.45 നാണ് മോഷണം നടന്നത്. ഉദ്യോഗസ്ഥർ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് സി.സി ടി വി ദൃ ശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷണ ദൃശ്യം ലഭിച്ചു. ബെവ്കോയുടെ സെൽഫ് പ്രീമിയം കൗണ്ടറിൽ എത്തിയ യുവാവ് കൗണ്ടറിന് സമീപം ഏറെനേരം ചുറ്റിത്തിരിഞ്ഞ ശേഷം മദ്യക്കുപ്പി എടുത്ത് അരയിൽ തിരുകുന്ന ദൃശ്യമാണ് ലഭിച്ചത്. 1540 രൂപ വിലവരുന്ന മദ്യകുപ്പിയാണ് മോഷണം പോയത്. ബെവ്കോ അധികൃതർ മുക്കം പൊലീസിൽ പരാതി നൽകി.


Source link

Back to top button