CINEMA

പൂർണമായി കടലിൽ ചിത്രീകരിച്ച ആഴി

ശരത്കുമാർ ചിത്രം നാളെ

ശരത്കുമാർ നായകനായി മാധവ് രാമദാസ് കഥയെഴുതി സംവിധാനം ചെയ്യുന്ന ആഴി നാളെ പ്രദർശനത്തിന് എത്തും. മേൽവിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മാധവ് രാമദാസിന്റെ ആദ്യ തമിഴ് ചിത്രമാണ് ആഴി. പൂണമായും കടലിൽ ചിത്രീകരിച്ച ചിത്രം ആണ് .

ദേവിക സതീഷ്, ഇന്ദ്രജിത്ത് ജഗജിത്ത്, താമരൈ സെൽവി, വൈയാപുരി, ശ്രീജിത്ത് രവി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 888 പ്രൊഡക്ഷൻസിന്റെയും സെല്ലുലോയ്ഡ് ക്രിയേഷൻസിന്റെയും ബാനറിൽ സജിത് കൃഷ്ണനാണ് നിർമ്മിക്കുന്നത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി ശബ്ദലേഖനം നി‌ർവഹിക്കുന്ന ചിത്രത്തിൽ ജാസി ഗിഫ്റ്റാണ് സംഗീതസംവിധാനം . ഛായാഗ്രാഹണം: ആനന്ദ് എൻ നായർ, ഗാനരചന: നവീൻ കണ്ണൻ, പശ്ചാത്തല സംഗീതം: വില്യം ഫ്രാൻസിസ്, എഡിറ്റർ: കെ ശ്രീനിവാസ്. ഉത്രാ പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ് ഹരിഉത്ര തമിഴ്‌നാട്ടിലും ഗുഡ് സെലക്ഷൻ കേരളത്തിലും ചിത്രം വിതരണത്തിന് എത്തിക്കും.പി.ആർ.ഒ : പി.ശിവപ്രസാദ്


Source link

Related Articles

Back to top button