LATEST

യൂത്ത്‌ ലീഗ്‌ നേതാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചു; സിപിഎം പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂർ: യൂത്ത് ലീഗ് നേതാവിനെ മർദ്ദിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പെരിങ്ങോമിലാണ് സംഭവം. സിപിഎം പ്രവർത്തകരായ ഏഴുപേർക്കെതിരെയാണ് കേസ്. മാരകായുധങ്ങൾ ഉപയോഗിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് എഫ്ഐആർ. ഇന്നലെ ഉച്ചയ്‌ക്ക് ആരോഗ്യമന്ത്രിയെ കരിങ്കൊടി കാണിക്കവെയാണ് യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഷജീൽ ഇക്‌ബാലിന് മർദനമേറ്റത്.

അതേസമയം, കണ്ണൂർ എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തരെയും റിമാൻഡ് ചെയ്‌തിട്ടുണ്ട്. മന്ത്രി വീണാ ജോർജിന്റെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്‌റ്റ് നശിപ്പിച്ചത് ഉൾപ്പടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് കെകെ ഷിനാജ്, ട്രഷറർ ഷബീർ എടയന്നൂർ, സെക്രട്ടറി അഷ്‌കർ കണ്ണാടിപ്പറമ്പ, ജാബിർ, നിസാം, നിഹാൽ ഇരിക്കൂർ എന്നിവരാണ് റിമാൻഡിലായത്.


Source link

Related Articles

Back to top button