CINEMA

ഗായകരായി ധ്യാനും വിഷ്ണു ഉണ്ണിക്കൃഷ്ണനും,​ ആവേശത്തിരയിൽ ഭീഷ്മർ ഒാഡിയോ ലോഞ്ച്

മാർച്ച് 20ന് തിയേറ്രറിൽ

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഭീഷ്മർ എന്ന ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു . നടൻ ദിലീപ് മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.രഞ്ജിൻ രാജിന്റെ ഗണപതി സ്തുതിയോട്‌ കൂടി ആരംഭിച്ച ചടങ്ങിൽ ജസ്ന ജയദീഷിന്റെ നൃത്തം വേദിയെ ഭക്തി നിർഭരമാക്കി. ചിത്രത്തിന്റെ മ്യൂസിക് സീഡി ഈസ്റ്റ് കോസ്റ്റ് വിജയന് കൈമാറി ദിലീപ് ഓഡിയോ പ്രകാശനം നിർവ്വഹിച്ചു. ഭീഷ്മറിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്ന് ചിത്രത്തിലെ “കാട്ടുപുലി” എന്ന ഗാനം ആലപിച്ചു. ഒരു ശ്ലോകം ഉൾപ്പെടെ ആറ് ഗാനങ്ങളാണ് ചിത്രത്തിൽ. . രഞ്ജിൻ രാജ്, കെ. എ. ലത്തീഫ് എന്നിവർ ഈണം നൽകിയ ഗാനങ്ങൾക്ക് ഹരിനാരായണൻ ബി. കെ., സന്തോഷ് വർമ്മ, ഒ. എം. കരുവാരക്കുണ്ട് എന്നിവർ രചന നിർവഹിക്കുന്നു. വിനീത് ശ്രീനിവാസൻ, അനില രാജീവ്, ദാന റാസിഖ്, രഞ്ജിൻ രാജ്, ബിനു തൃക്കാക്കര എന്നിവർക്ക് പുറമെ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണിക്കൃഷ്ണനും പിന്നണി ഗായകരായി എത്തുന്നതും പ്രത്യേകതയാണ് . രണ്ട് പ്രണയ ഗാനങ്ങൾ ഭീഷ്മറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനില രാജീവ് ആലപിച്ച ‘ഇത്തിരി പോന്നൊരു’ എന്ന ഗാനം ക്യാംപസ് പ്രണയഗാനമായാണ് അവതരിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസന് വേണ്ടി വിനീത് ശ്രീനിവാസൻ ആലപിക്കുന്ന ഗാനമാണ് ‘അമ്പല പ്രാവിന്റെ’. രഞ്ജിൻ രാജ് സംഗീതം നൽകുന്ന ഈ രണ്ട് ഗാനങ്ങൾക്കും വരികൾ രചിച്ചത് ബി. കെ. ഹരിനാരായണനാണ്. ഈസ്റ്റ് കോസ്റ്റിന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് മാപ്പിളപ്പാട്ട് ‘പാൽ നിലാ പുഞ്ചിരി’ ഭീഷ്മറിൽ വീണ്ടും എത്തുന്നുണ്ട്. ഉണ്ണിലാലു, ജിബിൻ ഗോപിനാഥ്, ബിനു തൃക്കാക്കര, അഖിൽ കവലയൂർ, ഷാജു ശ്രീധർ എന്നിവർ കോറസ് ഗായകരായും എത്തുന്നു. ദിവ്യ പിള്ളയും അമ്മേരയും ആണ് നായികമാർ. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. മാർച്ച് 20 ന് റിലീസ് ചെയ്യും. പി.ആർ. ഒ പ്രതീഷ് ശേഖർ.


Source link

Related Articles

Back to top button