LATEST
‘900ൽ 97 ശതമാനം വാഗ്ദാനവും എൽഡിഎഫ് നടപ്പിലാക്കി’; പ്രോഗ്രസ് റിപ്പോർട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ 97 ശതമാനവും എൽഡിഎഫ് നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ പത്ത് വർഷം കൊണ്ട് നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും വാർത്താസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു. ‘എൽഡിഎഫിന്റെ പ്രോഗ്രസ് റിപ്പോർട്ടാണ് അവതരിപ്പിക്കുന്നത്. 900 വാഗ്ദാനത്തിൽ 97 ശതമാനം കാര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ബാക്കിയുള്ളത് പൂർത്തിയാകുന്നതിന്റെ അടുത്തെത്തിയിട്ടുണ്ട്. സാധാരണക്കാരന്റെ സ്വപ്നമാണ് ഭൂമിയും വീടും. ഇത് യാഥാർത്ഥ്യമാക്കാനാണ് ലൈഫ് പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായിക്കഴിഞ്ഞു. ഒരു കുടുംബത്തിൽ നാലുപേരുണ്ടെങ്കിൽ 20 ലക്ഷം പേർക്ക് സുരക്ഷിതമായ ഭവനം ഉറപ്പുവരുത്താൻ കഴിഞ്ഞു.
Source link


