test del 4 copy of del 3
‘90ലധികം സീറ്റുകൾ നേടും, ഭരണവിരുദ്ധ വികാരമില്ല; യുഡിഎഫ് പ്രചാരണത്തിന് അടിസ്ഥാനമില്ല’

തിരുവനന്തപുരം∙ 90ലധികം സീറ്റുകൾ നേടി കേരളത്തിൽ ഇത്തവണയും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എൽഡിഎഫിന് 90ൽ കൂടുതൽ സീറ്റുകൾ നേടിയാണ് അധികാരത്തിൽ വന്നത്. ഇത്തവണയും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ തുടരണമെന്ന കാഴ്ചപ്പാട് ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഭരണവിരുദ്ധ വികാരമില്ല. എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതിയുമുണ്ടായെന്നും തിരഞ്ഞെടുപ്പ് വിശകലനം ചെയ്തതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ എം.വി.ഗോവിന്ദൻ വ്യക്തമാക്കി. 2021 തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 94 മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം എസ്ഐആറിന് ശേഷം കുറഞ്ഞു. ഏറ്റവും പേർ കുറഞ്ഞത് തിരുവനന്തപുരം മണ്ഡലത്തിലാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ 71 മണ്ഡലങ്ങളിൽ ഇത്തവണ വോട്ട് ശതമാനം കുറവാണ്. അസാധാരണമായ വോട്ട് വർധന ഉണ്ടായി എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമായതാണ്. വനവാസത്തിന് പോകുമെന്ന് സതീശൻ പറഞ്ഞു. എനിക്ക് അദ്ദേഹത്തിനോട് പറയാനുള്ളത് വനവാസത്തിന് പോകേണ്ടതൊന്നുമില്ല, ജനങ്ങൾ അതെല്ലാം ക്ഷമിച്ചോളും. രാഷ്ട്രീയ പ്രവർത്തനമാണ്, പറഞ്ഞതെല്ലാം അതുപോലെ നടക്കണമെന്നില്ല. അദ്ദേഹം യുഡിഎഫിന്റെ നേതാവായി കേരളത്തിൽ തന്നെ തുടരട്ടെ’’– അദ്ദേഹം പറഞ്ഞു.
Source link


