LATEST

8ലിറ്റർ വിദേശമദ്യവുമായി പിടിയിൽ


കല്ലമ്പലം: കൺട്രോൾ റൂം ഡ്യൂട്ടിയുടെ ഭാഗമായി എക്സൈസിന്റെ വാഹന പരിശോധനയിൽ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം സ്കൂട്ടറിൽ സൂക്ഷിച്ചയാൾ പിടിയിൽ. പനയറ പോസ്റ്റ്‌ഓഫീസ് ജംഗ്ഷൻ ബിജുവിലാസത്തിൽ ബിനു (42,വാവച്ചി) ആണ് പിടിയിലായത്. പള്ളിക്കൽ,മടവൂർ ഭാഗങ്ങളിലാണ് എക്സൈസ് പരിശോധന നടന്നത്. എട്ട് ലിറ്റർ മദ്യമാണ് ഇയാളിൽനിന്നും പിടിച്ചെടുത്തത്. വർക്കല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.വിഷ്ണുവിന്റെ നേതൃത്വത്തിൽ എ.ഇ.ഐ ബിനു,പ്രിവന്റീവ് ഓഫീസർ മഞ്ജുനാഥ്‌,സി.ഇ.ഒമാരായ പ്രവീൺ,ഗിരീശൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.ഫോട്ടോ: ബിനു


Source link

Related Articles

Back to top button