LATEST

8.435 ഗ്രാം കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ.


തിരൂർ: ഇലക്ഷൻ സ്പെഷ്യലിനോടു ബന്ധിച്ച് തിരൂർ റെയിൽവേ പോലീസും എക്സൈസ് വകുപ്പും സംയുക്തമായി തിരൂർ റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 8.435 കിലോ ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശി ഫസറുൾ അഹമ്മദ് (37) നെയാണ് പിടികൂടിയത്. തിരൂർ എക്സൈസ് സബ് ഇൻസ്പെക്ടർ സി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്,അസി.എക്സൈസ് ഇൻസ്പെക്ടർ കെ എം ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. ധനേഷ്, പി.ബി. വിനീഷ്, ആർ.പി.എഫ് എ.എസ്.ഐ.മാരായ ബി.എസ് പ്രമോദ്, കെ.വി.ഹരിഹരൻ,ക്രൈം സ്ക്വാഡ് കോൺസ്റ്റബിൾമാരായ ഒ.പി. ബാബു, പി.കെ. പ്രവീൺ, ടി. വിജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ കേസ്സെടുത്തു.


Source link

Related Articles

Back to top button